Mayiladumkunnu poster

1972 · song 4

Sandhyamayangum Neram

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

സന്ധ്യമയങ്ങും നേരം ഗ്രാമച്ചന്ത പിരിയുന്ന നേരം ബന്ധുരേ രാഗബന്ധുരേ.. നീ എന്തിനീവഴി വന്നു എനിക്കെന്തു നൽകാൻ വന്നു സന്ധ്യമയങ്ങും നേരം കാട്ടുതാറാവുകൾ ഇണകളെ തിരയും കായലിനരികിലൂടെ..  കടത്തുതോണികളിൽ ആളെ കയറ്റും കല്ലൊതുക്കുകളിലൂടെ.. തനിച്ചുവരും താരുണ്യമേ. -എനിക്കുള്ള പ്രതിഫലമാണോ നിന്റെ നാണം.. നിന്റെ നാണം.. സന്ധ്യമയങ്ങും നേരം  കാക്ക ചേക്കേറും കിളിമരത്തണലിൽ കാതരമിഴികളോടെ.. മനസ്സിന്നുള്ളിൽ ഒളിച്ചുപിടിക്കും സ്വപ്‌ന രത്നഖനിയോടെ... ഒരുങ്ങിവരും സൗന്ദര്യമേ -എനിക്കുള്ള മറുപടിയാണോ നിന്റെ മൗനം.. നിന്റെ മൗനം... സന്ധ്യമയങ്ങും നേരം ഗ്രാമച്ചന്ത പിരിയുന്ന നേരം ബന്ധുരേ രാഗബന്ധുരേ.. നീ എന്തിനീവഴി വന്നു എനിക്കെന്തു നൽകാൻ വന്നു സന്ധ്യമയങ്ങും നേരം .

Published by the catalogue editor. Rights remain with the original creators.