Mayiladumkunnu poster

1972 · song 2

Manichikkaatte

Credits

Singer
P Susheela P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

മണിച്ചിക്കാറ്റേ നുണച്ചിക്കാറ്റേ മയിലാടുംകുന്നിലെ കൊതിച്ചിക്കാറ്റേ ഉണ്ണാൻ വാ ഉറങ്ങാൻ വാ ഊഞ്ഞാലാടാൻ വാ (മണിച്ചിക്കാറ്റേ...) ഇരുന്നുണ്ണാൻ തളികയുണ്ടോ ഉണ്ടല്ലോ പൊൻതളിക ഇട്ടിരിക്കാൻ പലകയുണ്ടോ ഉണ്ടല്ലോ പൊൻപലക പമ്പയിലെ മീനൊണ്ട് പുളിശ്ശേരിക്കറിയൊണ്ട് പുഞ്ചയരിച്ചോറൊണ്ട് -ഉണ്ണാൻ പുഞ്ചയരിച്ചോറൊണ്ട് (മണിച്ചിക്കാറ്റേ...) കിടന്നൊറങ്ങാൻ മെത്തയൊണ്ടോ ഒണ്ടല്ലോ പൂമെത്ത തുകിലൊണർത്താൻ കിളികളൊണ്ടോ ഒണ്ടല്ലോ കുയിലമ്മ നീരാറ്റാൻ പൊഴയൊണ്ട് പുഴക്കടവിൽ പൂവൊണ്ട് പൂ നുള്ളാൻ ഞാനൊണ്ട് -കൂടെ പൂ നുള്ളാൻ ഞാനൊണ്ട്  മണിച്ചിക്കാറ്റേ നുണച്ചിക്കാറ്റേ മയിലാടുംകുന്നിലെ കൊതിച്ചിക്കാറ്റേ ഉണ്ണാൻ വാ ഉറങ്ങാൻ വാ ഊഞ്ഞാലാടാൻ വാ മണിച്ചിക്കാറ്റേ...

Published by the catalogue editor. Rights remain with the original creators.