Maravil Thirivu Sookshikkuka poster

1972 · song 7

Sooryante Therinu

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

ആ.. ആ.. സൂര്യന്റെ തേരിനു സ്വര്‍ണ്ണമുടി തേരിനകത്തൊരു പവിഴക്കൊടി പവിഴക്കൊടി - ഒരു പവിഴക്കൊടി പനിനീര്‍ കുങ്കുമപ്പൂമ്പൊടി സൂര്യന്റെ തേരിനു സ്വര്‍ണ്ണമുടി (സൂര്യന്റെ..) ആര്യങ്കാവിലെ അല്ലിപ്പൂവിന് വാരിപ്പൂശാനല്ലോ - കവിളില്‍ വാരിപ്പൂശാനല്ലോ പീരുമേട്ടിലെ പച്ചിലക്കുന്നിനു പൊട്ടുതൊടാനല്ലോ - പൂമ്പൊടി പൊട്ടുതൊടാനല്ലോ കുറ്റാലത്തു കുളിച്ചുവരും കുളിരുതരാം ഞാന്‍ മാമ്പൂമൊട്ടുകള്‍ മാറുമറയ്ക്കും മഞ്ഞുതരാം ഞാന്‍ ആഹഹാ.. ആഹഹാ.. ആ... (സൂര്യന്റെ..) ആരുവാമൊഴിയിലെ ഈറന്‍ കാറ്റിന് വാരിത്തൂകാനല്ലോ- വഴിയില്‍ വാരിത്തൂകാനല്ലോ വീണ മീട്ടണ മീനച്ചലാറിന് വിരലിലിടാനല്ലോ - പൂമ്പൊടി വിരലിലിടാനല്ലോ അത്തപ്പൂവില്‍ നിറഞ്ഞു വരും അമൃതു തരാം ഞാന്‍ മാരനെടുത്തു മനസ്സേലെയ്യും മുത്തു തരാം ഞാന്‍ ആഹഹാ.. ആഹഹാ.. ആ... (സൂര്യന്റെ..)

Published by the catalogue editor. Rights remain with the original creators.