Manthrakodi poster

1972 · song 3

Kathirmandapamorukki

Credits

Singer
P Susheela
Lyricist
Sreekumaran Thampi
Composer
MS Viswanathan

Lyrics

കതിർമണ്ഡപമൊരുക്കീ ഞാനൊരു മണ്ഡപമൊരുക്കീ ഞാനൊരു കല്യാണപ്പന്തലൊരുക്കീ മനസ്സിന്റെ നാലുകെട്ടിൻ മണിമുറ്റത്ത് മന്ദാരപ്പൂങ്കാവിൻ തിരുമുറ്റത്ത് (കതിർ...) സ്വപ്നങ്ങൾ തോരണങ്ങൾ ചാർത്തി കല്പന നിറപറയൊരുക്കീ ആയിരത്തിരി വിളക്കേന്തി ആശകൾ നാദസ്വരം മുഴക്കീ അറിഞ്ഞില്ലാ ആരുമറിഞ്ഞില്ലാ ആത്മാവിൽ സ്വയംവരം നടന്നൂ (കതിർ...) മെയ്യോടു മെയ്യുരുമ്മിയിരുന്നു മെല്ലെയെൻ മലർമിഴിയടഞ്ഞൂ കൈവളകൾ നാണത്താലിളകി കണ്മുന്നിൽ മാധവങ്ങൾ വിടർന്നു അറിഞ്ഞില്ലാ ആരുമറിഞ്ഞില്ലാ ആത്മാവിൽ സ്വയംവരം നടന്നൂ (കതിർ...)

Published by the catalogue editor. Rights remain with the original creators.