1972 · song 2
Arabikkadalilakivarunnu
Credits
- Singer
-
P Jayachandran
Chorus
- Lyricist
-
Sreekumaran Thampi
- Composer
-
MS Viswanathan
Lyrics
അറബിക്കടലിളകി വരുന്നു
ആകാശപ്പൊന്നു വരുന്നു
ആലോലം തിരകളിലെ
അമ്മാനവഞ്ചിയിലെ
അരുമപ്പൂമീനേ വാ പൊൻ മീനേ വാ വാ (അറബി...)
കണ്മണിയേ കരളിൻ കണിയേ
കരയിൽ ഞാൻ കാത്തുവലഞ്ഞൂ
അകലത്തൂന്നൊഴുകിയടുക്കും
ഇളകി വരും ചെമ്മീൻ തോണി
കടലലയിൽ കനകം വിളയും
ആ കനകം കരളിനു വേണോ
അമ്മാന വഞ്ചിയിലെ
അരുമപ്പൂമീനേ വാ പൊൻ മീനേ വാ വാ (അറബി..)
കുങ്കുമത്തിൻ ചെപ്പു തുറക്കും
കുസൃതിപ്പെണ്ണോടി വരുന്നു
ആകാശപ്പൂമുഖനടയിൽ
അവളിന്നും സ്വർണ്ണം കട്ടൂ
സ്വർണ്ണത്തിൻ തരികൾ പെറുക്കാൻ
വർണ്ണമേഘമോടി നടപ്പൂ
അമ്മാന വഞ്ചിയിലെ
അരുമപ്പൂമീനേ വാ പൊൻ മീനേ വാ വാ (അറബി..)
Published by the catalogue editor. Rights remain with the original creators.