Manthrakodi poster

1972 · song 1

Aadi Varunnu

Credits

Singer
LR Eeswari
Lyricist
Sreekumaran Thampi
Composer
MS Viswanathan

Lyrics

ആടിവരുന്നൂ  ആടിവരുന്നൂ ആയിരമായിരം പൗർണ്ണമികൾ രാഗമനോഹര ഭാവലയങ്ങളിൽ ആടിവരും നവഭാവനകൾ (ആടി വരുന്നൂ...) ചുംബനമേളങ്ങൾ കഴിഞ്ഞാൽ ചൂതുകളിക്കും മിഴികൾ തോരാത്ത പ്രേമപ്പൂമഴ ഞാൻ തീരാത്ത ദാഹഗീതം ഞാൻ  (ആടി വരുന്നൂ...) സ്വപ്നങ്ങൾ വിൽക്കുന്ന ഹൃദയം സ്വർഗ്ഗമെൻ ഗാനത്തിൻ ശിഖരം അണയാത്ത മോഹത്തീമഴ ഞാൻ ആടുന്ന നാഗകന്യക ഞാൻ  (ആടി വരുന്നൂ...) താളമേളമിടുമീ വിലാസരതി ലീലയിൽ മുഴുകിയാടുവാൻ മേഘവീഥിയിലെ വെള്ളിമേടകളിൽ ആർദ്രതാര പോലാടുവാൻ ഓടിയോടിയിണ തേടി വന്ന മദ മോഹമാർന്ന മണിനാഗം ഞാൻ  (ആടി വരുന്നൂ...)

Published by the catalogue editor. Rights remain with the original creators.