Maaya poster

1972 · song 3

Dhanumaasathil Thiruvaathira

From Maaya

Credits

Singer
P Leela Chorus
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

ധനുമാസത്തില്‍ തിരുവാതിര തിരുനൊയമ്പിന്‍ നാളാണല്ലോ തിരുവൈക്കം കോവിലിലെഴുന്നള്ളത്ത് തിരുവേഗപ്പുറയിലുമെഴുന്നള്ളത്ത് ധനുമാസത്തില്‍ തിരുവാതിര തിരുനൊയമ്പിന്‍ നാളാണല്ലോ ശ്രീമഹാദേവന് തപോനിരതന്‍ കാമനെ ഭസ്മീകരിച്ച നാളില്‍ പാവം രതീദേവി തേങ്ങിനിന്നു പാർവതി ആശ്വാസമോതി നിന്നു ആ തിരുനാള്‍ പൂത്തിരുനാള്‍ ആഗതമായിതാ തോഴിമാരേ ധനുമാസത്തില്‍ തിരുവാതിര തിരുനൊയമ്പിന്‍ നാളാണല്ലോ പ്രേമസാഫല്യം വരുത്തുവാനായ് ദേവനെ പൂജിയ്ക്കും നാളാണല്ലോ അമ്പിളിചൂടുന്ന തമ്പുരാനായ് നൊയമ്പു തുടങ്ങിയ നാളാണല്ലോ ആ തിരുനാള്‍ പൂത്തിരുനാള്‍ ആഗതമായിതാ തോഴിമാരേ ധനുമാസത്തില്‍ തിരുവാതിര തിരുനൊയമ്പിന്‍ നാളാണല്ലോ തൂമകലര്‍ന്ന നിലാവലയില്‍ നീന്തിത്തുടിച്ചു നീരാടുക നാം തിരുവാതിരപ്പാട്ടിന്‍ താളമേളം തിരയടിച്ചെത്തുന്നു കുരവമേളം ആ തിരുനാള്‍ പൂത്തിരുനാള്‍ ആഗതമായിതാ തോഴിമാരേ ധനുമാസത്തില്‍ തിരുവാതിര തിരുനൊയമ്പിന്‍ നാളാണല്ലോ തിരുവൈക്കം കോവിലിലെഴുന്നള്ളത്ത് തിരുവേഗപ്പുറയിലുമെഴുന്നള്ളത്ത് ധനുമാസത്തില്‍ തിരുവാതിര തിരുനൊയമ്പിന്‍ നാളാണല്ലോ

Published by the catalogue editor. Rights remain with the original creators.