Maaya poster

1972 · song 2

Chenthengu Kulacha

From Maaya

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

ചെന്തെങ്ങു കുലച്ചപോലെ ചെമ്പകം പൂത്തപോലെ ചെമ്മാനം തുടുത്ത പോലൊരു പെണ്ണ്‌ പെണ്ണവൾ ചിരിച്ചു പോയാൽ വെളുത്തവാവ്‌ കണ്മണി പിണങ്ങിയെന്നാൽ കറുത്തവാവ്‌ ചെന്തെങ്ങു കുലച്ചപോലെ ചെമ്പകം പൂത്തപോലെ ചെമ്മാനം തുടുത്ത പോലൊരു പെണ്ണ്‌ അവളുടെ കണ്ണുകൾ കണ്ണാടിമാളികകൾ അവയിൽ പ്രേമത്തിൻ സ്വപ്നങ്ങൾ താമസക്കാർ കാഷ്മീരസന്ധ്യയിലെ സിന്ദൂരതാഴ്‌വരകൾ കണ്ണുകൾക്കു കാവൽ നിൽക്കും കവിളിണകൾ ചെന്തെങ്ങു കുലച്ചപോലെ ചെമ്പകം പൂത്തപോലെ ചെമ്മാനം തുടുത്ത പോലൊരു പെണ്ണ്‌ അവളുടെ നെറ്റിയിൽ അളക കുളിർനിരകൾ അഴകിൻ പുഞ്ചിരിയിൽ ശൃംഗാര തേനലകൾ പ്രേമാനുഭൂതികൾതൻ തൂവെണ്ണ കടഞ്ഞെടുത്തു ഓമനതൻ പൊൻകണങ്കാൽ ആരു തീർത്തു ചെന്തെങ്ങു കുലച്ചപോലെ ചെമ്പകം പൂത്തപോലെ ചെമ്മാനം തുടുത്ത പോലൊരു പെണ്ണ്‌ പെണ്ണവൾ ചിരിച്ചു പോയാൽ വെളുത്തവാവ്‌ കണ്മണി പിണങ്ങിയെന്നാൽ കറുത്തവാവ്‌ ചെന്തെങ്ങു കുലച്ചപോലെ ചെമ്പകം പൂത്തപോലെ ചെമ്മാനം തുടുത്ത പോലൊരു പെണ്ണ്‌

Published by the catalogue editor. Rights remain with the original creators.