Maaya poster

1972 · song 1

Ammathan Kanninamritham

From Maaya

Credits

Singer
S Janaki
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

ആരാരോ ആരാരീരാരിരരോ.. അമ്മതൻ കണ്ണിനമൃതം പോയ ജന്മത്തു ചെയ്ത സുകൃതം അമ്പിളി പൊൻകുടം വന്നൂ - എന്റെ തങ്കക്കുടമായ് പിറന്നൂ (അമ്മ..) ഉം...ആരാരീരാരിരരോ താളം പിടിക്കുന്ന കൈകൾ മിന്നും താമരപ്പൂവിതൾ പോലെ (2) പൊന്നിൻ ചിലമ്പിട്ട കാൽകൾ രണ്ടു ചെമ്പകപൂവുകൾ പോലെ ( അമ്മ..) വാക്കുകളില്ലാത്ത വായിൽ  - നിന്നും വാസനത്തേൻ നീരൊഴുകും കാൽ വിരലുണ്ണുന്ന നേരം കരൾപൂവിൽ മഴവില്ലുതിരും (അമ്മ...) പിച്ച നടക്കുമ്പോൾ മു൩ിൽ മോഹം പിച്ചകവള്ളി പടർത്തും വാടാത്ത സ്വപ്നവസന്തം എന്റെ പ്രാണനിൽ പൂത്ത സുഗന്ധം ( അമ്മ..)

Published by the catalogue editor. Rights remain with the original creators.