1972 · song 3

Vrischika Karthika poo

Credits

Singer
S Janaki
Lyricist
Sreekumaran Thampi
Composer
MS Baburaj

Lyrics

വൃശ്ചികക്കാർത്തികപ്പൂ വിരിഞ്ഞു വീടായ വീടെല്ലാം പൊന്നണിഞ്ഞു ആ ദീപഗംഗയിലാറാടി നിൽക്കു൩ോൾ ആ ഗാനമെന്നെയും തേടി വന്നു  (വൃശ്ചിക...) അനുരാഗപുഷ്പത്തിന്നാദ്യത്തെ ഗന്ധമായ് ആ രാഗമെന്നിലലിഞ്ഞു ചേർന്നു ആ.... ജയദേവഗീതത്തിൻ യമുനാതടങ്ങളിൽ വിടരുമെൻ ഭാവന പാറിച്ചെന്നു (വൃശ്ചിക...) ആ നല്ല രാത്രിതൻ ഇതളുകൾ വീണുപോയ് ആ ഗാനമെന്നിലലിഞ്ഞു പോയി ഗായകൻ കാണാതെ ഗാനമറിയാതെ പ്രാണനിലാമണം സൂക്ഷിക്കുന്നു   (വൃശ്ചിക...)

Published by the catalogue editor. Rights remain with the original creators.