Kandavarundo poster

1972 · song 5

Varnashaalayil Varoo

Credits

Singer
S Janaki
Lyricist
Sreekumaran Thampi
Composer
RK Sekhar

Lyrics

വർണ്ണശാലയിൽ വരൂ വരൂ  വസന്തരാഗം പാടുവാൻ  വരം ലഭിക്കുവാൻ കരം പിടിക്കുവാൻ  ഈ വർണ്ണശാലയിൽ വരൂ വരൂ - വരൂ വരൂ  (വർണ്ണശാലയിൽ.....)  രാത്രിലില്ലികൾ വിടർന്നു നീളവെ രാക്കുയിൽ സ്വയം മറന്നു പാടവെ ചിത്രശാലയിൽ എൻ പുഷ്പശയ്യയിൽ  എത്രയെത്ര ശിശിരങ്ങൾ വീർപ്പുമുട്ടുന്നു  ആലിംഗനത്തിൻ സുഖം  അറിയുന്നവരേ വരൂ വരൂ  ആഹാ...ആ.....ആഹാ ആ...  (വർണ്ണശാലയിൽ.....)  രാത്രിവണ്ടുകൾ പറന്നു പോകവെ രാജവീഥികൾ തളർന്നുറങ്ങവെ  നൃത്തമേടയിൽ എൻ സ്വർഗ്ഗവാതിലിൽ  എത്രയെത്ര ചുംബനങ്ങൾ വീർപ്പുമുട്ടുന്നു  ആലിംഗനത്തിൻ സുഖം  അറിയുന്നവരേ വരൂ വരൂ  ആഹാ...ആ.....ആഹാ ആ...  (വർണ്ണശാലയിൽ.....)

Published by the catalogue editor. Rights remain with the original creators.