Kandavarundo poster

1972 · song 4

Udukkukottippaadum

Credits

Singer
S Janaki
Lyricist
Sreekumaran Thampi
Composer
RK Sekhar

Lyrics

ഉടുക്കുകൊട്ടിപ്പാടും കാറ്റേ ഉത്സവമിന്നെവിടേ ഊരുചുറ്റാനെന്നെക്കൂടി തേരിലിരുത്താമോ.. നിന്റെ  തേരിലിരുത്താമോ കടലിൽ നിന്നോ - കരയില്‍ നിന്നോ  കവിതക്കാരാ നീ വന്നൂ കാട്ടില്‍ നിന്നോ നാട്ടില്‍ നിന്നോ  കവര്‍ന്നെടുത്തു കൈതപ്പൂ എല്ലാര്‍ക്കും സ്വന്തക്കാരന്‍ എവിടെയും നാട്ടുകാരന്‍ - നീ എവിടെയും നാട്ടുകാരന്‍ ഉടുക്കുകൊട്ടിപ്പാടും കാറ്റേ ഉത്സവമിന്നെവിടേ ഊരുചുറ്റാനെന്നെക്കൂടി തേരിലിരുത്താമോ.. നിന്റെ  തേരിലിരുത്താമോ മറഞ്ഞിരിയ്ക്കും നിന്നെക്കാണാന്‍ മായാജാലമറിഞ്ഞൂടാ  താനേ ഉയരും നിന്‍ ഗാനത്തിന്‍ താളം പോലുമറിഞ്ഞൂടാ എല്ലാര്‍ക്കും സ്വന്തക്കാരന്‍ എവിടെയും നാട്ടുകാരന്‍ - നീ എവിടെയും നാട്ടുകാരന്‍ ഉടുക്കുകൊട്ടിപ്പാടും കാറ്റേ ഉത്സവമിന്നെവിടേ ഊരുചുറ്റാനെന്നെക്കൂടി തേരിലിരുത്താമോ.. നിന്റെ  തേരിലിരുത്താമോ

Published by the catalogue editor. Rights remain with the original creators.