Kandavarundo poster

1972 · song 2

Priye Ninakku Vendi

Credits

Singer
P Jayachandran
Lyricist
Sreekumaran Thampi
Composer
RK Sekhar

Lyrics

പ്രിയേ.. നിനക്കു വേണ്ടി - നിറച്ചു  ഞാനെൻ ഹൃദയ മധുപാത്രം പ്രേമ വസന്ത മധുപാത്രം (പ്രിയേ..) നിനക്കുറങ്ങാൻ വിരിച്ചു ഞാനെൻ മോഹനീരാളം നിനക്കു കേൾക്കാൻ പാടീ ഞാനെൻ സ്വർഗ്ഗ സുഖഗാനം  ഓഹോഹോ...ഓ..ഓ..(പ്രിയേ...) വിടർന്ന പുളകപ്പൂക്കൾ നുള്ളാൻ പുണരും ഞാൻ നിന്നെ നിറഞ്ഞ മുന്തിരി വീഞ്ഞു നുകരാൻ അലിയും ഞാൻ  നിന്നിൽ ഇളകിയോടും  കാലനദിയിൽ തോണികൾ പോലെ ഒരു കിനാവിൻ പൂനിലാവിൽ ഒഴുകിടാം തോഴി  ഓഹോഹോ...ഓ..ഓ..(പ്രിയേ...)

Published by the catalogue editor. Rights remain with the original creators.