1972 · song 5

Yakshiyambalamadachu

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

യക്ഷിയമ്പലമടച്ചു - അന്നു ദുര്‍ഗ്ഗാഷ്ടമിയായിരുന്നു യക്ഷിയമ്പലമടച്ചു - അന്നു ദുര്‍ഗ്ഗാഷ്ടമിയായിരുന്നു   കാറ്റില്‍ - കരിമ്പന തലമുടി ചിക്കും കാട്ടില്‍ കാറ്റില്‍ - കരിമ്പന തലമുടി ചിക്കും കാട്ടില്‍ ചങ്ങലവിളക്കുമായ് തനിയേ പോകും ശാന്തിക്കാരന്റെ മുന്‍പില്‍ മുറുക്കാനിത്തിരി ചുണ്ണാമ്പുചോദിച്ചൊ- രുത്തി ചെന്നു നാണം നടിച്ചു നിന്നു പൊന്നേലസ്സണിഞ്ഞൊരാ പെണ്ണിന്റെ മൃദുമെയ് പൂപോലെ തുടുത്തിരുന്നു - ചമ്പക പ്പൂ പോലെ മണത്തിരുന്നൂ നാഭിച്ചുഴിയുടെ താഴത്തുവെച്ചവള്‍ നേരിയ പുടവയുടുത്തിരുന്നു   യക്ഷിയമ്പലമടച്ചു - അന്നു ദുര്‍ഗ്ഗാഷ്ടമിയായിരുന്നു   കാട്ടില് - പുള്ളുകള് ചിറകടിച്ചുണരും കാട്ടില്‍ കാട്ടില് - പുള്ളുകള് ചിറകടിച്ചുണരും കാട്ടില്‍ ദേഹത്തു പൊതിയുന്ന പുളകങ്ങളോടേ പാവം ശാന്തിക്കാരന്‍ മുറുക്കാന്‍പൊതിയിലെ ചുണ്ണാമ്പുനല്‍കി ചിരിച്ചു നിന്നു - എന്തോ കൊതിച്ചു നിന്നു മുത്തശ്ശിക്കഥയിലെ യക്ഷിയായ് വളര്‍ന്നവള്‍ മാനത്തു പറന്നുയര്‍ന്നൂ - അവനുമായ് മാനത്തു പറന്നുയര്‍ന്നൂ യക്ഷിപ്പനയുടെ ചോട്ടിലടുത്തനാള്‍ എല്ലും മുടിയും കിടന്നിരുന്നു എല്ലും മുടിയും കിടന്നിരുന്നു   യക്ഷിയമ്പലമടച്ചു - അന്നു ദുര്‍ഗ്ഗാഷ്ടമിയായിരുന്നു

Published by the catalogue editor. Rights remain with the original creators.