1972 · song 4

Vasumathee Rithumathee

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

ഓ..ഓ...ഓ..  വസുമതീ - ഋതുമതീ  ഇനിയുണരൂ ഇവിടെ വരൂ -  ഈ ഇന്ദുപുഷ്പഹാരമണിയൂ - മധുമതീ (വസുമതീ..)  സ്വർണ്ണരുദ്രാക്ഷം ചാർത്തി -  ഒരു സ്വർഗ്ഗാതിഥിയെപ്പോലെ  നിന്റെ നൃത്തമേടയ്ക്കരികിൽ  നിൽപ്പൂ ഗന്ധർവ്വപൗർണ്ണമി  ഈ ഗാനം മറക്കുമോ -  ഇതിന്റെ സൗരഭം മറക്കുമോ  ഓ...ഓ...ഓ... (വസുമതീ..)  ശുഭ്രപട്ടാംബരം ചുറ്റി -  ഒരു സ്വപ്നാടകയെപ്പോലെ  എന്റെ പർണ്ണശാലയ്ക്കരികിൽ  നിൽപ്പൂ ശൃംഗാരമോഹിനീ  ഈ ഗാനം നിലയ്ക്കുമോ -  ഇതിന്റെ ലഹരിയും നിലയ്ക്കുമോ  ഓ...ഓ...ഓ... (വസുമതീ..)

Published by the catalogue editor. Rights remain with the original creators.