Devi poster

1972 · song 2

Karutha Sooryanudichu

From Devi

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

കറുത്ത സൂര്യനുദിച്ചു കടലില്‍ വീഞ്ഞു തിളച്ചു മഞ്ഞിന്റെ മുടി നരച്ചു - മലയില്‍ കഞ്ചാവു പുക പരന്നു (കറുത്ത.. ) തിങ്കള്‍ക്കല മാനത്തു വീണൊരു തണുത്ത ചപ്പാത്തിക്കഷണം അതു തിന്നാനെന്‍ വിശപ്പു വീണ്ടും കൈനീട്ടുന്നു എവിടേ - ഞാനെവിടേ അയ്യയ്യോ ! ഒരു ചാരായക്കുപ്പിയില്‍ ഞാന്‍ മരിച്ചു പോയോ - മുങ്ങി മരിച്ചു പോയോ ഈ സമയത്തിന്നലെ ഞാനുണ്ടായിരുന്നു- ഇന്നോ ഇന്നു ഞാനെന്നെ തിരയുന്നു തിരയുന്നു - തിരയുന്നു  കറുത്ത സൂര്യനുദിച്ചു കടലില്‍ വീഞ്ഞു തിളച്ചു മഞ്ഞിന്റെ മുടി നരച്ചു - മലയില്‍ കഞ്ചാവു പുക പരന്നു കറുത്ത സൂര്യനുദിച്ചു ഞാനീ കടലോരത്തടിഞ്ഞൊരു  മരിച്ച ശംഖിന്റെ മകുടം എടുത്തൂതാനെന്‍ തളര്‍ന്ന മൌനം കൈനീട്ടുന്നു എവിടേ - ഞാനെവിടേ അയ്യയ്യോ ! ഒരു കഞ്ചാവിന്‍ തിരയില്‍ ഞാനൊലിച്ചു പോയോ - മുങ്ങി ഒലിച്ചു പോയോ ഈ സന്ധ്യക്കിന്നലെ ഞാനുണ്ടായിരുന്നു- ഇന്നോ ഇന്നു ഞാനെന്നെ തിരയുന്നു തിരയുന്നു - തിരയുന്നു കറുത്ത സൂര്യനുദിച്ചു കടലില്‍ വീഞ്ഞു തിളച്ചു മഞ്ഞിന്റെ മുടി നരച്ചു - മലയില്‍ കഞ്ചാവു പുക പരന്നു കറുത്ത സൂര്യനുദിച്ചു

Published by the catalogue editor. Rights remain with the original creators.