Devi poster

1972 · song 1

Chandrakiranam chaalicheduthoru

From Devi

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

ചന്ദ്രകിരണം ചാലിച്ചെടുത്തൊരു  സ്വര്‍ണ്ണതിലകം ചാര്‍ത്തി പാടാനെത്തി ഭവാനുറങ്ങും  പാലാഴിക്കരയില്‍ - ഞാനീ  പാലാഴിക്കരയില്‍ (ചന്ദ്രകിരണം.. ) സര്‍വ്വചരാചര ഹൃദയമുണര്‍ത്തും  സാഗരസംഗീതം എന്റെ പുല്ലാങ്കുഴലില്‍ നിറയ്ക്കാന്‍  ഏകാകിനിയായ് വന്നു - ഞാന്‍  ഏകാകിനിയായ് വന്നു എന്നെ മൃത്യുവിനിരുളിലുറക്കി  പിന്നെയുഷസ്സിലുണര്‍ത്തി എന്തിനിത്ര മുഖഛാ‍യകള്‍ നീ  എനിയ്ക്കു വെറുതെ നല്‍കീ - നല്‍കീ (ചന്ദ്രകിരണം.. ) നിന്റെ നാഭീപുഷ്പദലങ്ങളില്‍  നിറയും സൌന്ദര്യം അന്തരംഗസരസ്സില്‍ വിടര്‍ത്താന്‍  ആ‍രാധികയായ് നിന്നു - ഞാന്‍ ആരാധികയായ് നിന്നു എന്റെ ഗാനാലാപനശൈലികള്‍  എന്നും കേള്‍ക്കാനാണോ തങ്ക ഗോപുരവാതിലിനരികില്‍  തപസ്സിനെന്നെയിരുത്തീ - ഇരുത്തീ (ചന്ദ്രകിരണം.. )

Published by the catalogue editor. Rights remain with the original creators.