1972 · song 6

Kunukkitta Kozhi

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

കുണുക്കിട്ട കോഴികുളക്കോഴി കുന്നുംചരിവിലെ വയറ്റാട്ടി നീകേട്ടോ നീകേട്ടോ കളിപ്പാങ്കുളങ്ങരെ കടിഞ്ഞൂല്‍ പെറ്റു കന്നിച്ചെമ്പരത്തീ (കുണുക്കിട്ട..) കാവളം കിളികള്‍ കുരവയിട്ടു അന്നു കാവതിക്കാക്കകളാര്‍പ്പിട്ടു പഞ്ചമിമലയിലെ പുള്ളുവപ്പെണ്‍കൊടി പൊന്നും വയമ്പും കൊണ്ടുവന്നൂ തെയ്യാരേ - തെയ്യാരേ - തെയ്യാരേ (കുണുക്കിട്ട..) കൂവളക്കിളിഞ്ഞില്‍ കുടപിടിച്ചു നല്ല നേര്‍മണിക്കാറ്റുവന്നുമ്മ വെച്ചു ചെമ്മുകില്‍ വനത്തിലെ ചേടികള്‍ സന്ധ്യകള്‍ ചുണ്ടില്‍ മൊട്ടിനു ചായമിട്ടു തെയ്യാരേ - തെയ്യാരേ - തെയ്യാരേ (കുണുക്കിട്ട..) മേല്‍മുണ്ടു മുകളില്‍ച്ചുളിച്ചുവച്ചു അമ്മ പൂമണിക്കുഞ്ഞിനു പാല്‍കൊടുത്തു കള്ളിയങ്കാട്ടിലെ കാമുകര്‍ വണ്ടുകള്‍ കള്ളക്കണ്ണിട്ടു നോക്കിനിന്നൂ തെയ്യാരേ - തെയ്യാരേ - തെയ്യാരേ (കുണുക്കിട്ട..)

Published by the catalogue editor. Rights remain with the original creators.