Brahmachari poster

1972 · song 5

Pathinezhu Thikayaatha

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
V Dakshinamoorthy

Lyrics

പതിനേഴു തികയാത്ത യുവതി കാണികൾക്കു നീ രൂപവതി - പ്രിയ കാമുകർക്കു നീ പ്രേമവതി (പതിനേഴു..) പ്രകൃതീ....പ്രകൃതി - പ്രകൃതി - പ്രകൃതി എത്ര ശിൽപ്പികൾ നിൻ നടയിൽ ദാരുശിൽപ്പ ഗോപുരം തീർത്തു കല്ലിലെത്ര കവിതകൾ കൊത്തി കാഴ്ചവെച്ചു അവർ കാഴ്ചവെച്ചു പ്രകൃതീ....പ്രകൃതി - പ്രകൃതി - പ്രകൃതി എത്ര ഗായകർ നിൻ തിരുമുൻപിൽ രുദ്രവീണകൾ മീട്ടി പുഷ്പിണികൾ - വൈശാഖങ്ങൾ പൂചൂടിച്ചു നിന്നെ പൂചൂടിച്ചു (പതിനേഴു..) പ്രകൃതീ....പ്രകൃതി - പ്രകൃതി - പ്രകൃതി നിന്റെ പകലുകൾ നിന്റെ ത്രിസന്ധ്യകൾ നിന്റെ ചന്ദ്രോദയങ്ങൾ മാനവ ഹൃദയങ്ങൾക്കവയെല്ലാം പ്രാണഹർഷങ്ങൾ നിന്നൊടെങ്ങനെ യാത്രപറഞ്ഞു മടങ്ങും ഞാൻ നിന്നെ സ്വപ്നം കാണാതെങ്ങനെ നിദ്രയിലലിയും ഞാൻ

Published by the catalogue editor. Rights remain with the original creators.