Brahmachari poster

1972 · song 3

Karayoo Nee Karayoo

Credits

Singer
P Susheela
Lyricist
Vayalar
Composer
V Dakshinamoorthy

Lyrics

കരയൂ നീ കരയൂ കരയൂ നീ കരയൂ കരയുന്ന കുഞ്ഞിനേ പാലുകിട്ടൂ നൊന്തുരുകുന്ന നെഞ്ചിനേ നീതികിട്ടൂ കരയുന്ന കുഞ്ഞിനേ പാലുകിട്ടൂ നൊന്തുരുകുന്ന നെഞ്ചിനേ നീതികിട്ടൂ കരയൂ നീ കരയൂ സീതയും ഊര്‍മ്മിളയും ജനിച്ചകാലം മുതല്‍ ശപിക്കപ്പെട്ടവരല്ലോ - സ്ത്രീകള് ശപിക്കപ്പെട്ടവരല്ലോ എത്രയോ രേണുകമാര്‍ അഹല്യമാര്‍ എത്ര ശകുന്തളമാര്‍ നിത്യഗദ്ഗദങ്ങളായി ഭൂമിയിലെ ദുഃഖസ്മരണകളായി കരയൂ നീ കരയൂ ദൈവവും മനുഷ്യനും ജനിച്ചകാലം മുതല്‍ ത്യജിക്കപ്പെട്ടവരല്ലോ - സ്ത്രീകള്‍ ത്യജിക്കപ്പെട്ടവരല്ലോ അവരുടെ പ്രതികാരമഗ്നിയായി അവരുടെ കണ്ണുനീര്‍ കടലായി - ആ കടലിലെ രത്നങ്ങള്‍ കാമുകന്മാരുടെ കണ്ഠാഭരണങ്ങളായി കരയൂ നീ കരയൂ കരയുന്ന കുഞ്ഞിനേ പാലുകിട്ടൂ നൊന്തുരുകുന്ന നെഞ്ചിനേ നീതികിട്ടൂ

Published by the catalogue editor. Rights remain with the original creators.