Brahmachari poster

1972 · song 1

Chithrashilaapaalikal

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
V Dakshinamoorthy

Lyrics

ചിത്രശിലാപാളികള്‍ കൊണ്ടൊരു ശ്രീകോവിലകം ഞാന്‍ തീര്‍ത്തു ചിത്രശിലാപാളികള്‍ കൊണ്ടൊരു ശ്രീകോവിലകം ഞാന്‍ തീര്‍ത്തു - അതില് നിത്യമെനിയ്ക്കാരാധിക്കാന്‍ നിന്റെ വിഗ്രഹം കണ്ടെടുത്തു ചിത്രശിലാപാളികള്‍ കൊണ്ടൊരു ശ്രീകോവിലകം ഞാന്‍ തീര്‍ത്തു നീയാം മേനക നൃത്തംവെയ്ക്കും നാല്‍പ്പാമരക്കാട്ടില്‍ നീയാം മേനക നൃത്തംവെയ്ക്കും നാല്‍പ്പാമരക്കാട്ടില്‍ ഏതോ പുഷ്പശരം കൊണ്ടിന്നലെ എന്റെ തപസ്സിളകി - കാമിനീ എന്റെ തപസ്സിളകി ചിത്രശിലാപാളികള്‍ കൊണ്ടൊരു ശ്രീകോവിലകം ഞാന്‍ തീര്‍ത്തു നീയാം ഗായിക തംബുരു മീട്ടും നവരാത്രിമണ്ഡപത്തില്‍ നീയാം ഗായിക തംബുരു മീട്ടും നവരാത്രിമണ്ഡപത്തില്‍ നിന്റെ രതിസുഖസാരേ... നിന്റെ രതിസുഖസാരേ കേട്ടി- ട്ടെന്റെ മനസ്സിളകി - കാമിനീ എന്റെ മനസ്സിളകി ചിത്രശിലാപാളികള്‍ കൊണ്ടൊരു ശ്രീകോവിലകം ഞാന്‍ തീര്‍ത്തു - അതില് നിത്യമെനിയ്ക്കാരാധിക്കാന്‍ നിന്റെ വിഗ്രഹം കണ്ടെടുത്തു ചിത്രശിലാപാളികള്‍ കൊണ്ടൊരു ശ്രീകോവിലകം ഞാന്‍ തീര്‍ത്തു

Published by the catalogue editor. Rights remain with the original creators.