1972 · song 5
Orila Eerila
Credits
- Singer
-
S Janaki
- Lyricist
- Mankombu Gopalakrishnan
- Composer
-
MS Baburaj
Lyrics
ഓരില ഈരില കാടുറങ്ങി
ഓമനത്തിങ്കൾക്കുടമുറങ്ങി
ആശതൻ ആരംഭ പൂമോനെ
ആരോമലേ നീ ഉറങ്ങുറങ്ങൂ
(ഓരില ഈരില...)
ബാപ്പയുണ്ടെങ്കിൽ തന്നേനെ കൈയ്യിൽ
വാനത്തമ്പിളി ആജിയാരെ
പിറന്നാളൂട്ടി വളർത്തിയേനേ - നിന്നെ
പുന്നാരം ചാർത്തിയൊരുക്കിയേനേ
പുന്നാരം ചാർത്തിയൊരുക്കിയേനേ
(ഓരില ഈരില...)
കണ്ണീർ കുടിക്കാനീ ദുനിയാവിൽ - എന്റെ
ഖൽബിലെ കനിയായ് നീ പിറന്നൂ
കണ്മണിയായ് നീ വളരേണം - എൻ
കണ്ണീർ തുടയ്ക്കാൻ വളരേണം
(ഓരില ഈരില...)
Published by the catalogue editor. Rights remain with the original creators.