Azhimukham poster

1972 · song 3

Kaliyodu Kalikonda

From Azhimukham

Credits

Singer
KJ Yesudas
Lyricist
Mankombu Gopalakrishnan
Composer
MS Baburaj

Lyrics

കലിയോടു കലികൊണ്ട കടലലകൾ കരയിലേക്കലറിക്കൊണ്ടടുക്കുന്നു (2) അര ഞൊടിക്കുള്ളിലീ തീരത്തിൽ അവസാനം തലതല്ലി തകരുന്നു അവസാനം തലതല്ലി തകരുന്നു മരണവും ജനനവും ഈ തീരത്തു വന്നിരുന്നു മണ്ണപ്പം ചുട്ടു കളിക്കുന്നു (2) മുഖത്തോടു മുഖം നോക്കും ഉദയാസ്തമയങ്ങൾ മൂടുപടത്തിനുള്ളിൽ ഒളിക്കുന്നു കലിയോടു കലികൊണ്ട കടലലകൾ ആഴവും പരപ്പും മുന്നിൽ ജീവിതം അഴിമുഖം പോലെയാണിവിടെ (2) കൈകോർത്തു പിടിക്കുന്നു കൈവഴി പിരിയുന്നു കണ്ണീരു മാത്രമാണൊടുവിൽ (2) ഈ കണ്ണീരു മാത്രമാണൊടുവിൽ

Published by the catalogue editor. Rights remain with the original creators.