Azhimukham poster

1972 · song 2

Azhimukham Kanikaanum

From Azhimukham

Credits

Singer
MS Baburaj
Lyricist
Poochakkal Shahul Hameed
Composer
MS Baburaj

Lyrics

തനതന്ത താനാതന്ത താനിന്നാനോ തന്ത താനിന്നാനോ തന്ത താനിന്നാനോ അഴിമുഖം കണി കാണും പെരുമീനോ - എന്റെ കരളിലു ചാടി വീണ കരിമീനോ തുഴ മുത്തി വിരുത്തുന്ന നുണക്കുഴികൾ പുഴയെന്നു കടം നൽകി പറയൂല്ലേ അയലത്തെ മുല്ലവള്ളി പൂത്ത രാവിൽ നാണം കസവിട്ട പട്ടുതട്ടം നിലാവു തന്നൂ നിലാവു തന്നൂ (അയലത്തെ...) കിനാവിൽ വന്നുണർത്തീട്ട് മറഞ്ഞു പോയീ കരിവള ചിരിച്ചപ്പോൾ ഭയന്നു പോയീ (അഴിമുഖം...) ഒരു ബെയ്ത്തു പാട്ടിന്റെ ഇശലു മൂളി നിത്യം വരുവാൻ കൊതിയായീ ഖൽബിന്നുള്ളിൽ - ഖൽബിനുള്ളിൽ (2) ഒരു കെസ്സു പാട്ടു പാടി ഉറക്കാം ഞാൻ നിന്നെ  പുതുക്കനാൾ അടുത്തെത്തും പുതിയ പെണ്ണെ (2) (അഴിമുഖം...) തനതന്ത താനാതന്ത താനിന്നാനോ തന്ത താനിന്നാനോ തന്ത താനിന്നാനോ

Published by the catalogue editor. Rights remain with the original creators.