Aromalunni poster

1972 · song 9

Udayagirikkottayile

From Aromalunni

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ ഉര്‍വശി ചമയുന്നൊരു ചന്ദ്രലേഖേ ഉഷയെവിടേ സഖി ഉഷയെവിടേ ഉഷസ്സെവിടേ..  ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ ചിത്രലേഖേ അനിരുദ്ധന്‍ വന്നുവോ അരമനയില്‍ ചെന്നുവോ അനുരാഗവിവശനായ് നിന്നുവോ ആരോരുമറിയാതെ മോഹിച്ചു നിന്നുവോ അസുലഭനിര്‍വൃതിയില്‍ ആലിംഗനങ്ങളാല്‍ ആപാദചൂഡം പൊതിഞ്ഞുവോ - അവള്‍ ആപാദചൂഡം പൊതിഞ്ഞുവോ ആ.. ആ.. ആ..  ഉദയഗിരിക്കോട്ടയിലെ ചിത്രലേഖേ ചിത്രലേഖേ കുളിര്‍തെന്നല്‍ കണ്ടുവോ കൊടിമിന്നല്‍ കണ്ടുവോ ഒളികണ്ണാല്‍ താരകള്‍ കണ്ടുവോ - ആ രംഗം ഒളികണ്ണാല്‍ താരകള്‍ കണ്ടുവോ കതിരിടും ലജ്ജയുമായ് കാമസ്വരൂപനെ കാര്‍കൂന്തല്‍ കൊണ്ടു മറച്ചുവോ - അവള്‍ കാര്‍കൂന്തല്‍ കൊണ്ടു മറച്ചുവോ  ആ.. ആ.. ആ..

Published by the catalogue editor. Rights remain with the original creators.