Aromalunni poster

1972 · song 5

Muthumanippalunku Vellam

From Aromalunni

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

മുത്തുമണിപ്പളുങ്കുവെള്ളം - പുഴയിലെന്റെ  കൊത്തുപണിക്കരിമ്പുവള്ളം കോലത്തുനാട്ടിലെ കോവിലകത്തമ്മയെ താലികെട്ടിക്കൊണ്ടുപോരണ കല്യാണവള്ളം മുത്തുമണിപ്പളുങ്കുവെള്ളം - പുഴയിലെന്റെ  കൊത്തുപണിക്കരിമ്പുവള്ളം ചെങ്കുളത്താറ്റില്‍ ചുരിക കൊണ്ടെറിയുന്നോ- രങ്കച്ചേകവരേ വെറ്റേം തിന്നു പടിഞ്ഞാറിരിക്കുന്ന തങ്കക്കതിരവനേ കൂടെപ്പോന്നാട്ടേ അങ്കോം കാണാം പൂവും നുള്ളാം  അങ്കത്തട്ടിലെ പെണ്ണിനേം കാണാം - കാണാം മുത്തുമണിപ്പളുങ്കുവെള്ളം - പുഴയിലെന്റെ  കൊത്തുപണിക്കരിമ്പുവള്ളം മംഗലം കടവില്‍ മാറോളം വെള്ളത്തില്‍  മുങ്ങിക്കുളിപ്പവളേ എത്താത്തോര്‍ത്തു മുലക്കച്ചയാക്കിയ മുത്തുക്കിളിമകളേ കൂടെപ്പോന്നാട്ടേ വേലേം കാണാം പൂരോം കാണാം  വേളിപ്പെണ്ണിനെ കൊണ്ടും പോരാം - പോരാം മുത്തുമണിപ്പളുങ്കുവെള്ളം - പുഴയിലെന്റെ  കൊത്തുപണിക്കരിമ്പുവള്ളം വെള്ളാരം കുന്നില്‍ കുടംകൊട്ടിപ്പാടണ  പുള്ളോര്‍പ്പെണ്മണിയേ മാറില്‍ കന്നിച്ചുണങ്ങുകള്‍ പൂക്കുന്നൊ- രല്ലിയിളം കൊടിയേ കൂടെപ്പോന്നാട്ടേ ആട്ടോം കാണാം പാട്ടും കേള്‍ക്കാം  അന്തിക്കൂട്ടിന്നൊരാളേം നോക്കാം - നോക്കാം മുത്തുമണിപ്പളുങ്കുവെള്ളം - പുഴയിലെന്റെ  കൊത്തുപണിക്കരിമ്പുവള്ളം കോലത്തുനാട്ടിലെ കോവിലകത്തമ്മയെ താലികെട്ടിക്കൊണ്ടുപോരണ കല്യാണവള്ളം മുത്തുമണിപ്പളുങ്കുവെള്ളം - പുഴയിലെന്റെ  കൊത്തുപണിക്കരിമ്പുവള്ളം

Published by the catalogue editor. Rights remain with the original creators.