Aromalunni poster

1972 · song 4

Mullapoothu Mulavirinju

From Aromalunni

Credits

Singer
KJ Yesudas P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

മുല്ലപൂത്തു മുളവിരിഞ്ഞു - രാജ മല്ലിപൂത്തു കുടവിരിഞ്ഞു പൂമണം നുള്ളുവാന്‍ പൂമദം കൊള്ളുവാന്‍ പുറപ്പെടൂ തോഴീ പുറപ്പെടൂ മുല്ലപൂത്തു മുളവിരിഞ്ഞൂ അല്ലിമലര്‍ കുളങ്ങരെ വെള്ളിമലര്‍ കുളങ്ങരെ അമ്മാനക്കിളി പൊന്മാനക്കിളി ചില്ലാട്ടം ചില്ലാട്ടം... വള്ളുവനാട്ടിലെ പുള്ളിമാന്‍ കണ്ണിയുടെ ചില്ലാട്ടം നാണത്തില്‍ മുങ്ങിപ്പോയ രാജപ്പെണ്ണേ - നിന്റെ നാടേത് വീടേത് രാജപ്പെണ്ണേ - രാജപ്പെണ്ണേ (മുല്ലപൂത്തു.. ) കച്ചമണി കിലുങ്ങനേ ചെപ്പുകുടം കുലുങ്ങനേ  കല്ലാറ്റുംകരെ പൊന്നാറ്റുംകരെ തിരനോട്ടം തിരനോട്ടം... കാളിന്ദിയാറ്റിലെ കണ്ണനാമുണ്ണിയുടെ തിരനോട്ടം പ്രേമത്തില്‍ മുങ്ങിപ്പോയ രാജപ്പെണ്ണേ - നിന്റെ പേരെന്ത് നാളെന്ത് രാജപ്പെണ്ണേ - രാജപ്പെണ്ണേ (മുല്ലപൂത്തു...)

Published by the catalogue editor. Rights remain with the original creators.