Aromalunni poster

1972 · song 2

Kanna Aaromalunnikkanna

From Aromalunni

Credits

Singer
KJ Yesudas P Susheela Chorus
Lyricist
Vayalar
Composer
G Devarajan

Lyrics

കണ്ണാ -  ആരോമലുണ്ണീകണ്ണാ അണിയൂ തിരുമാറിലണിയൂ ഞാന്‍ കോര്‍ത്ത കനകാംബരമാലാ (കണ്ണാ..) ധീരസമീരനിലൂടെ യമുനാതീരകുടീരത്തിലൂടേ വൃശ്ചികമാസനിലാവൊളി പൂശിയ വൃന്ദാവനികയിലൂടെ ഈ ദ്വാരകാപുരി തേടി വരുന്നവളാരോ നീയാരോ ഗോമേദകമണിമുത്തുകള്‍ ചിന്നിയ ഗോവര്‍ദ്ധനത്തിൻ മടിയില്‍ കോടിജന്മങ്ങളില്‍ നിന്‍കുഴല്‍ വിളികേട്ടോടിവന്നവള്‍ ഞാന്‍ - നിന്റെ ഗോപകന്യക ഞാന്‍ രാസവിലാസിനി രാധ - എന്റെ രാകാശശിമുഖി രാധ എന്നെ വികാരവിമോഹിതനാക്കിയ വൃന്ദാവനത്തിലെ രാധ ഈ രാജസദനം നീ അലങ്കരിക്കൂ പ്രിയ രാധേ (കണ്ണാ..) വെണ്മതികലയുടെ പൊന്നാഭരണം ചാര്‍ത്തി മന്മഥപുഷ്പശരങ്ങള്‍ മാറില്‍ വിടര്‍ത്തി ഇന്നും നൃത്തനിശാസദനത്തില്‍ വരാറുണ്ടല്ലോ എന്നെ മദാലസയാക്കാറുള്ള മനോഹരരാത്രി ജലതരംഗതാളം - യമുനാതട മൃദംഗമേളം നീലക്കടമ്പിന്നിലത്താളം ഇളംപീലി വിടര്‍ത്തും മയിലാട്ടം കണ്ണാ - നിന്‍ കാനനമുരളീകളനാദം  എന്നേ ഒരപ്സരനർത്തകിയാക്കിയ ഗീതം ഓര്‍മ്മയുണ്ടോ - ഓര്‍മ്മയുണ്ടോ - ഓര്‍മ്മയുണ്ടോ  കണ്ണാ -  ആരോമലുണ്ണീകണ്ണാ അണിയൂ തിരുമാറിലണിയൂ ഞാന്‍ കോര്‍ത്ത കനകാംബരമാലാ - കണ്ണാ..

Published by the catalogue editor. Rights remain with the original creators.