Ananthasayanam poster

1972 · song 5

Udayachandrike

Credits

Singer
S Janaki
Lyricist
Sreekumaran Thampi
Composer
K Raghavan

Lyrics

ഉദയചന്ദ്രികേ രജതചന്ദ്രികേ ഉദ്യാനപുഷ്പത്തിന്‍ പ്രേമകവാടം തുറന്നുതരൂ - തുറന്നുതരൂ - തുറന്നുതരൂ ഉദയചന്ദ്രികേ രജതചന്ദ്രികേ ഒരുശലഭത്തിന്‍ ചുണ്ടുവരണ്ടു ഒരുതൈത്തെന്നല്‍ നിന്നുമുരണ്ടു  പനിമതീ - കനിയൂ - പരിരംഭണസുഖം അരുളൂ വിടരട്ടേ മലര്‍ വിടരട്ടേ ഉദയചന്ദ്രികേ രജതചന്ദ്രികേ കരളില്‍ കാമുക സന്ദേശവുമായ് കവിളില്‍ ചുംബന മണിമുദ്രയുമായ്  അലയുകയാണൊരു പൊന്മുകിലേതോ അളകാപുരി തേടീ വഴികാട്ടൂ നീ വഴികാട്ടൂ ഉദയചന്ദ്രികേ രജതചന്ദ്രികേ ഉദ്യാനപുഷ്പത്തിന്‍ പ്രേമകവാടം തുറന്നുതരൂ - തുറന്നുതരൂ - തുറന്നുതരൂ ഉദയചന്ദ്രികേ രജതചന്ദ്രികേ

Published by the catalogue editor. Rights remain with the original creators.