1972 · song 4
Sandhyaa Megham
Credits
- Singer
-
S Janaki
- Lyricist
-
Sreekumaran Thampi
- Composer
- K Raghavan
Lyrics
സന്ധ്യാമേഘം മാനത്തെഴുതി
സംഗമസന്ദേശകാവ്യം (സന്ധ്യാമേഘം..)
ആ രാഗകവിതതന്‍ പല്ലവിപാടാന്‍
അണയൂ നീയെന്നരികില്‍ (സന്ധ്യാമേഘം..)
സോമ കിരണമനോഹരധാരയില്‍
പ്രേമവാടികയുലയുന്നു
കരകാണാത്ത വികാരസാഗരം
കന്യകയെന്നെ ഉണര്‍ത്തുന്നു (സന്ധ്യാമേഘം..)
ആലിംഗനലയ നിര്‍വൃതിയേകി
ആരാമപവനന്‍ പാടുന്നു
അടിമുടിപൂക്കും ആനന്ദപുളകം
ആശകള്‍ നുള്ളി വിടര്‍ത്തുന്നു (സന്ധ്യാമേഘം..)
Published by the catalogue editor. Rights remain with the original creators.