Akkarapacha poster

1972 · song 4

Manassoru Mayilppeda

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

മനസ്സൊരുമയില്പേട മണിച്ചിറകുള്ള മയില്പേട മാരിപ്പൂകണ്ട് മാനപ്പൂകണ്ട് മദിക്കും മയില്പേട മനസ്സൊരുമയില്പേട അപ്സരസ്സുകളുടെ നാട്ടില്‍ അംബരപ്പൂമരച്ചോട്ടില്‍ സ്വപ്നങ്ങളതിനെ വലവീശിപ്പിടിച്ചൊരു സ്വര്‍ഗ്ഗവാഹനമാക്കി - ആ വാഹനമേറി പ്പറക്കാനാരാരോ വരുവതാരോ (മനസ്സൊരു...) അസ്ഥികളഴിയിട്ട കൂട്ടില്‍ അന്തരംഗക്കുളിര്‍ കൂട്ടില്‍ മോഹങ്ങളതിനെ ഇളം പീലിപൊതിഞ്ഞൊരു ദേവനര്‍ത്തകിയാക്കീ - ആ മോഹിനിയാട്ടം കാണാനാരാരോ വരുവതാരോ (മനസ്സൊരു...)

Published by the catalogue editor. Rights remain with the original creators.