Akkarapacha poster

1972 · song 3

Ezharapponnana

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ തൊഴുന്നേൻ തൊഴുന്നേൻ തൊഴുന്നേൻ ഞാൻ തിരുനാഗത്തളയിട്ട തൃപ്പാദം നമ:ശിവായ - നമ:ശിവായ - നമ:ശിവായ കളഭമുഴുക്കാപ്പു ചാർത്തിയ തിരുമേനി കണികാണാൻ വരുന്നേരം - കാലത്ത് കണികാണാൻ വരുന്നേരം തരുമോ തൊഴുകൈക്കുമ്പിളിലെനിക്കു നിൻ തിരുമുടിപ്പുഴയിലെ തീർഥജലം നമ:ശിവായ - നമ:ശിവായ - നമ:ശിവായ (ഏഴരപ്പൊന്നാന..) ഹിമഗിരി കന്യക കൂവളമലർമാല്യം അണിയിക്കുമാതിരരാവിൽ - തിരുമാറിൽ അണിയിക്കുമാതിരരാവിൽ തരുമോ തിലകം ചാർത്താനെനിക്കു നിൻ തിരുവെള്ളിപ്പിറയിലെ തേൻകിരണം നമ:ശിവായ - നമ:ശിവായ - നമ:ശിവായ (ഏഴരപ്പൊന്നാന..)

Published by the catalogue editor. Rights remain with the original creators.