Akkarapacha poster

1972 · song 2

Bengal Kizhakkan Bengal

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

ബംഗാള്‍ കിഴക്കന്‍ ബംഗാള്‍ ആ ബംഗാളില്‍ നിന്നൊരു ഗാനം അങ്കപ്പറമ്പില്‍ വെച്ചെന്‍പ്രിയന്‍ പാടിയൊ- രെന്നേക്കുറിച്ചുള്ള ഗാനം (ബംഗാള്‍..) പത്മാനദിക്കരയില്‍ ഒരു പടകുടീരത്തിനുള്ളില്‍ യുദ്ധംചെയ്തു ജയിച്ചേവന്നവനെന്നിക്കെഴുതീ - ആ ഗാനം എനിക്കെഴുതീ കാത്തിരിക്കൂ കാത്തിരിക്കൂ - ഞാന്‍ കാത്തിരിക്കുന്നൂ (ബംഗാള്‍..) പമ്പാനദിക്കരയില്‍ ഒരു പുതിയ മോഹത്തില്‍ മുങ്ങി സ്വപ്നം കണ്ടു കൊതിച്ചേ നിന്നു ഞാന്‍ അവനെഴുതീ - ആ ഗാനം അവനെഴുതീ കാത്തിരിയ്ക്കു - കാത്തിരിയ്ക്കു ഞാന്‍ കാത്തിരിക്കുന്നൂ (ബംഗാള്‍..)

Published by the catalogue editor. Rights remain with the original creators.