Akkarapacha poster

1972 · song 1

Aayiram Villodinju

Credits

Singer
KJ Yesudas P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

ആയിരം വില്ലൊടിഞ്ഞു ആരോമന മെയ്‌ മുറിഞ്ഞു ആശ്രമക്കിളി നിന്നെ എയ്തെയ്തെന്റെ ആവനാഴിയിലമ്പു തീർന്നു (ആയിരം..) എടുക്കുമ്പോൾ ഒന്ന്‌ തൊടുക്കുമ്പോൾ പത്ത്‌ കൊള്ളുമ്പോൾ ഒരു കോടിയൊരുകോടി ഒളികണ്ണിലെയോരിതള്‍ തേന്മലരമ്പുകള്‍ വന്നു തറയ്ക്കാത്തൊരിടമില്ല - എന്നിൽ വന്നു തറയ്ക്കാത്തൊരിടമില്ല ആ..ആ..ആ..ആ... (ആയിരം..) എടുക്കുമ്പോൾ നാണം തൊടുക്കുമ്പോൾ ദാഹം കൊള്ളുമ്പോൾ അനുരാഗമനുരാഗം ഈ മുന്തിരിപ്പന്തലിൽ മധുവിധുരാത്രിയിൽ ഒന്നൊഴിയാതെ ഞാൻ തിരിച്ചു തരും - അവ- യൊന്നൊഴിയാതെ ഞാൻ തിരിച്ചു തരും ആ..ആ..ആ..ആ.. (ആയിരം..)

Published by the catalogue editor. Rights remain with the original creators.