Achanum Bappayum poster

1972 · song 7

Ponninte Kolusumittu

Credits

Singer
P Madhuri Chorus
Lyricist
Vayalar
Composer
G Devarajan

Lyrics

പൊന്നിന്റെ കൊലുസുമിട്ട് നീയൊരുങ്ങുമ്പോള്‍ പുത്തന്‍ മണവാട്ടിപ്പെണ്ണ് പൂണാരപ്പൂങ്കുളിര്‍ പോലെ പുതുമാരന് തേന്‍കനിപോലെ നാണിച്ച് ചുവക്കുന്ന പെണ്ണ് മയ്യണിക്കണ്ണില് തിളങ്ങുന്ന കനവും മനസ്സില് മിനുക്കുന്ന നിനവും ഈ നുണക്കുഴിയിതളിലെ മണമുള്ള മദവും നാളെ നീ പൂശിക്കുമല്ലോ - മാരനെ നാളെ നീ പൂശിക്കുമല്ലോ - അവൻ കസവിട്ട തൊപ്പിവെച്ചു പട്ടുറുമാല്‍ തോളിലിട്ടു കയ്യോടു കൈചേര്‍ത്തു നില്‍ക്കുമല്ലോ മെയ്യോടു മെയ് ചേര്‍ത്തു നില്‍ക്കുമല്ലോ പൊന്നിന്റെ കൊലുസുമിട്ട് നീയൊരുങ്ങുമ്പോള്‍ പുത്തന്‍ മണവാട്ടിപ്പെണ്ണ് മൂക്കിന്റെ താഴത്ത് കിലുങ്ങുന്ന മുത്തും മുളയിട്ട പുളകത്തിന്‍ മൊട്ടും ആ മൃദുരോമം നിറഞ്ഞൊരു വിരിമാറില്‍ ചാഞ്ഞുനീ മാരനെ ചൂടിക്കുമല്ലോ - നാളെ നീ മാരനെ ചൂടിക്കുമല്ലോ - അവന്‍ കമ്പിളിമെതിയടി കാലില്‍ നിന്നൂരിവച്ചു കട്ടിലിലൊരുമിച്ചു കിടക്കുമല്ലൊ കാണാത്ത കലവറതുറക്കുമല്ലോ പൊന്നിന്റെ കൊലുസുമിട്ട് നീയൊരുങ്ങുമ്പോള്‍ പുത്തന്‍ മണവാട്ടിപ്പെണ്ണ് പൂണാരപ്പൂങ്കുളിര്‍ പോലെ പുതുമാരന് തേന്‍കനിപോലെ നാണിച്ച് ചുവക്കുന്ന പെണ്ണ്

Published by the catalogue editor. Rights remain with the original creators.