Achanum Bappayum poster

1972 · song 5

Mohathinte Mukham

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

മോഹത്തിന്റെ മുഖം ഞാൻ കണ്ടു  മുഷിഞ്ഞിരിക്കുന്നു  പ്രേമദാഹത്തിന്റെ സ്വരം ഞാൻ കേട്ടു  തളർന്നിരിക്കുന്നു  ദുഃഖത്തിന്റെ നിറം ഞാൻ കണ്ടു  സ്വപ്നത്തിന്റെ ജഡം ഞാൻ കണ്ടു  കറുത്തിരിക്കുന്നു - ആകെ  കറുത്തിരിക്കുന്നു  ഇന്നലത്തെ കാറ്റിൽ മഴയിൽ  ഈ അലിയുന്ന തുരുത്തിൽ  ഞാനെന്റെ വിഭവങ്ങളുമായ്‌  കാത്തിരുന്നു - തനിയെ  കാത്തിരുന്നു...ഓ...ഓ... കൊതുമ്പു തോണിയിൽ ഈ വഴി  വന്നവൾ എന്നെ കണ്ടു  കരയ്ക്കടുത്തു വിഭവങ്ങൾ  കവർന്നെടുത്തു - അവൾ  തിരിച്ചു പോകുന്നു  എനിക്കു കൂടി കയറാൻ അവളുടെ  തോണിയിൽ ഇടമില്ലേ ഈ തിളയ്ക്കുന്ന ചൂടിൽ വെയിലിൽ  ഈ ഉരുകുന്ന തുരുത്തിൽ  ഞാനെന്റെ ദുഃഖങ്ങളുമായ്‌ കാത്തിരിക്കും  ഇനിയും കാത്തിരിക്കും ഓ...ഓ. മോഹത്തിന്റെ മുഖം ഞാൻ കണ്ടു  മുഷിഞ്ഞിരിക്കുന്നു  പ്രേമദാഹത്തിന്റെ സ്വരം ഞാൻ കേട്ടു  തളർന്നിരിക്കുന്നു  ദുഃഖത്തിന്റെ നിറം ഞാൻ കണ്ടു  സ്വപ്നത്തിന്റെ ജഡം ഞാൻ കണ്ടു  കറുത്തിരിക്കുന്നു - ആകെ  കറുത്തിരിക്കുന്നു

Published by the catalogue editor. Rights remain with the original creators.