Achanum Bappayum poster

1972 · song 4

Manushyan Mathangale

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു  മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു  മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി  മണ്ണു പങ്കു വച്ചു - മനസ്സു പങ്കു വച്ചു  മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു (മനുഷ്യൻ.. ) ഹിന്ദുവായി മുസല്‍മാനായി ക്രിസ്ത്യാനിയായി  നമ്മളെ കണ്ടാലറിയാതായി  ലോകം ഭ്രാന്താലയമായി  ആയിരമായിരം മാനവഹൃദയങ്ങൾ  ആയുധപ്പുരകളായി  ദൈവം തെരുവിൽ മരിക്കുന്നു  ചെകുത്താൻ ചിരിക്കുന്നു (മനുഷ്യൻ.. )  സത്യമെവിടെ സൗന്ദര്യമെവിടെ  സ്വാതന്ത്ര്യമെവിടെ - നമ്മുടെ  രക്തബന്ധങ്ങളെവിടെ  നിത്യസ്നേഹങ്ങളെവിടെ  ആയിരം യുഗങ്ങളിൽ ഒരിക്കൽ  വരാറുള്ളൊരവതാരങ്ങളെവിടെ മനുഷ്യൻ തെരുവിൽ മരിക്കുന്നു  മതങ്ങൾ ചിരിക്കുന്നു (മനുഷ്യൻ.. )

Published by the catalogue editor. Rights remain with the original creators.