Achanum Bappayum poster

1972 · song 3

Kulikkumbololichu Njan

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

കുളിക്കുമ്പോളൊളിച്ചു ഞാന്‍ കണ്ടു - നിന്റെ കുളിരിന്മേല്‍ കുളിര്‍കോരുമഴക് ഇലനുള്ളി തിരിനുള്ളി നടക്കുമ്പോളൊരു  ചുവന്ന കാന്താരി മുളക് - നീയൊരു ചുവന്നകാന്താരി മുളക് (കുളിക്കുമ്പോള്‍ ...) വയനാടന്‍ കാട്ടിലെ വലയില്‍ വീഴാത്ത വര്‍ണപൈങ്കിളിത്തത്ത - നീയൊരു  വര്‍ണപ്പൈങ്കിളി തത്ത താമരവലയില്‍ കുടുക്കും നിന്നെ ഞാന്‍ താമസിപ്പിക്കും കൂടെ താമസിപ്പിക്കും ആഹഹാ.....ആ..... (കുളിക്കുമ്പോള്‍ ...) കറുകം പുല്‍മേട്ടിലെ പിടിച്ചാല്‍ കിട്ടാത്ത കന്നിപ്പുള്ളിമാന്‍ പേട - നീയൊരു  കന്നിപ്പുള്ളിമാന്‍ പേട ഓടിച്ചിട്ടു പിടിക്കും ഞാനൊരു മാടമുണ്ടാക്കും ഒരു പുല്‍മാടമുണ്ടാക്കും ആഹാഹാ...ആ.... (കുളിക്കുമ്പോള്‍ ..) മദനപ്പൂങ്കാവിലെ പടച്ചോന്‍ വളര്‍ത്തുന്ന മാരന്‍ കാണാത്ത പെണ്ണ് - നീയൊരു മാരന്‍ കാണാത്ത പെണ്ണ് പൊന്നുംതട്ടമിടീക്കും ഞാന്‍ നിന്റെ പുതുമാപ്പിളയാകും ഒരു നാള്‍ പുതുമാപ്പിളയാകും ആഹാഹാ....ആ..... (കുളിക്കുമ്പോള്‍ ...)

Published by the catalogue editor. Rights remain with the original creators.