Achanum Bappayum poster

1972 · song 2

Kanninum Kannaadikkum

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

കണ്ണിനും കണ്ണാടിക്കും കാണാത്തിടത്തൊരു കസ്തൂരി മറുകുള്ള വർണ്ണക്കിളീ മാറത്തു കൊടിയുള്ള പെരുന്നാൾ പൂമ്പിറ പോലെ മാനത്തു വളരേണ്ട സ്വർണ്ണക്കിളീ - നീ സ്വർണ്ണക്കിളീ പഞ്ചാര പന്തലുള്ള ഖൽബിന്റെ പൂമുഖത്ത് പുന്നാര പൂവള്ളി പടരും പോലെ സൂര്യപടത്തട്ടമിട്ട് പുഷ്പപാദസരമിട്ട് സ്വർഗ്ഗത്തെ ഹൂറിയായ് നീ വളർന്നൂ - അത് സ്വപ്നത്തിലെന്ന പോലെ നോക്കി നിന്നൂ ഞാൻ നോക്കി നിന്നൂ [കണ്ണിനും.. ] ചിന്തൂരപട്ടുടുത്ത ചിങ്കാരമൊട്ടിനുള്ളിൽ മൊഞ്ചുള്ള യൌവനം നിറയും നാളിൽ (2) പാതിപൂത്ത പുഞ്ചിരിയിൽ പീലി മിഴി കോണുകളിൽ പ്രേമത്തിൻ പാനപാത്രം നീട്ടി നിന്നൂ - അത് തീരാത്ത ദാഹവുമായ് നോക്കി നിന്നൂ ഞാൻ നോക്കി നിന്നൂ [കണ്ണിനും.. ]

Published by the catalogue editor. Rights remain with the original creators.