Achanum Bappayum poster

1972 · song 1

Daivame Kaithozhaam

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

ദൈവമേ കൈതൊഴാം ദൈവമേ സര്‍വചരാചര ചൈതന്യസാരമേ സച്ചിദാനന്ദ സ്വരൂപമേ ദൈവമേ കൈതൊഴാം ദൈവമേ നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്നീ അക്ഷയപാത്രം നീ നല്‍കീ നന്മനിറഞ്ഞൊരീ ഭൂമിയില്‍ ഞങ്ങള്‍ക്ക് നിന്മുഖഛായകള്‍ നല്‍കീ നമസ്കരിപ്പൂ നമസ്കരിപ്പൂ നന്ദിയുള്ളവര്‍ ഞങ്ങള്‍ (ദൈവമേ.. ) കൃസ്തുവും കൃഷ്ണനും നീയല്ലോ ബുദ്ധനും നബിയും നീയല്ലോ ഒന്നായ നിന്നെ രണ്ടെന്നു കണ്ടവര്‍ അന്ധന്മാരല്ലോ (ദൈവമേ.. ) ദു:ഖങ്ങള്‍ക്കു കിടന്നു മയങ്ങാന്‍ സ്വപ്നകുടീരം നീ നല്‍കീ നിത്യതപസ്സിതു നീന്തിക്കടക്കുവാന്‍ നെഞ്ചിലെ കണ്ണുകള്‍ നല്‍കി നമസ്കരിപ്പൂ നമസ്കരിപ്പൂ നന്ദിയുള്ളവര്‍ ഞങ്ങള്‍ (ദൈവമേ.. )

Published by the catalogue editor. Rights remain with the original creators.