Aaradimanninte Janmi poster

1972 · song 2

Innale Raaviloru

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
RK Sekhar

Lyrics

ഇന്നലെ രാവിലൊരു കൈരവമലരിനെ ഇന്ദുകിരണങ്ങൾ വന്നു വിളിച്ചുണർത്തി പൂമിഴിയിൽ ഉമ്മ വെച്ചു നിദ്രയകറ്റി അവർ കാമുകന്റെ ചോദ്യമൊന്നു കാതിലുരച്ചു ഇത്തിരിപ്പൂവേ നൈതലാമ്പൽ പൂവേ(2) ഇത്തറനാൾ നീയാരെ കിനാവു കണ്ടു (ഇന്നലെ...) ഉത്തരം ലഭിക്കുവാനായ്‌ കാത്തു നിന്നു വാനിൽ ചൈത്രമാസ ചന്ദ്രകിരണ സുന്ദരാംഗൻ സൂനത്തിൻ മിഴിയിൽ തൂമഞ്ഞു തുള്ളി ആനന്ദബിന്ദുമായ്‌ നിറഞ്ഞു നിന്നൂ നിറഞ്ഞു നിന്നൂ (ഇന്നലെ...) മന്ദം മന്ദം ലജ്ജയാലേ മുഖം കുനിഞ്ഞു സുന്ദരിയാം ആമ്പൽപ്പൂ മൊഴിഞ്ഞു മെല്ലെ സ്വപ്നത്തിൻ മടിയിൽ എപ്പൊഴും ഞാനൊരു സ്വർഗ്ഗലോകസഞ്ചാരിയെ കിനാവു കണ്ടൂ കിനാവു കണ്ടൂ (ഇന്നലെ...)

Published by the catalogue editor. Rights remain with the original creators.