Aadyathe Kadha poster

1972 · song 5

Shukrachaaryarude

Credits

Singer
P Susheela
Lyricist
Vayalar
Composer
MK Arjunan

Lyrics

ശുക്രാചാര്യരുടെ സുരഭീവനത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നൊരാള്‍ വന്നു സംക്രമസന്ധ്യാദീപത്തിന്‍ മുന്‍പില്‍ ചമ്രം പടിഞ്ഞവനിരുന്നു - മുഖം ചന്ദ്രബിംബം പോലിരുന്നു ശുക്രാചാര്യരുടെ സുരഭീവനത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നൊരാള്‍ വന്നു ആതിരാവൊളി കതിര്‍മുടി ചാര്‍ത്തും ആ യുവയോഗിതന്‍ സൌന്ദര്യം ആ.... ആതിരാവൊളി കതിര്‍മുടി ചാര്‍ത്തും ആ യുവയോഗിതന്‍ സൌന്ദര്യം ആസ്വദിച്ചൂ - നോക്കി ആസ്വദിച്ചൂ ആശ്രമകന്യക ദേവയാനി അന്നൊരു പുഷ്പശരമുണ്ടായി പുഷ്പശരമുണ്ടായി ശുക്രാചാര്യരുടെ സുരഭീവനത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നൊരാള്‍ വന്നു രാമച്ചച്ചുമരിന്‍ പഴുതിലൂടെ രണ്ടു രാജീവലോചനങ്ങള്‍ രോമരോമാഞ്ചങ്ങള്‍ പൊതിയുമാ ദേവന്റെ പൂമെയ്യിലോടി നടന്നൂ ആയിരമാശ്ലേഷലതകളായ് പൂക്കും ആ വനദേവതയും കാമുകനും ദാഹമായി - കണ്ടാല് മോഹമായി ആശ്രമം സ്വപ്നസങ്കേതമായി അന്നൊരു പ്രേമകഥയുണ്ടായി പ്രേമകഥയുണ്ടാ‍യി ശുക്രാചാര്യരുടെ സുരഭീവനത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നൊരാള്‍ വന്നു സംക്രമസന്ധ്യാദീപത്തിന്‍ മുന്‍പില്‍ ചമ്രം പടിഞ്ഞവനിരുന്നു - മുഖം ചന്ദ്രബിംബം പോലിരുന്നു

Published by the catalogue editor. Rights remain with the original creators.