Aadyathe Kadha poster

1972 · song 4

Ottuvalayedukkaan

Credits

Singer
P Susheela
Lyricist
Vayalar
Composer
MK Arjunan

Lyrics

ആ..... ഓട്ടുവളയെടുക്കാന് മറന്നൂ ഞാന്‍ മറന്നൂ - ഞാന്‍ മറന്നൂ ഓലക്കുടയെടുക്കാന്‍ മറന്നൂ ഞാന്‍ മറന്നൂ - ഞാന്‍ മറന്നൂ രാത്രിയുടെ പൂവുകളാം സ്വപ്നങ്ങളോ- ടന്ത്യ യാത്ര പറയാന്‍ മറന്നു - മറന്നു - ഞാന്‍ മറന്നൂ (ഓട്ടുവള...) എന്തൊരു തിടുക്കമായിരുന്നൂ എനിക്കേഴരശ്ശനിയായിരുന്നു പോയവൈശാഖങ്ങള്‍ പിന്നെയും കാണുവാന്‍ പോയതുപോലെ ഞാന്‍ മടങ്ങിവന്നു ഓര്‍മ്മയില്ലേ എന്നെ ഓര്‍മ്മയില്ലേ - കൂടെ ഓടിവന്ന കൌമാരമോഹങ്ങളേ ഓര്‍മ്മയില്ലേ ആഹാ...... (ഓട്ടുവള...) എന്തൊരു മയക്കമായിരുന്നു ഞാന്‍ എന്തിനോ ദാഹിച്ചിരുന്നു ക്രൂരമായ് വേര്‍പെട്ടു പോയൊരെന്‍ യൗവ്വനം ആരെനിക്കിന്നു തിരിച്ചു നല്‍കും ഓര്‍മ്മയില്ലേ എന്നെ ഓര്‍മ്മയില്ലേ - പണ്ടു ചൂടിയിട്ട നിര്‍മ്മാല്യപുഷ്പങ്ങളേ ഓര്‍മ്മയില്ലേ ആഹാ... (ഓട്ടുവള...)

Published by the catalogue editor. Rights remain with the original creators.