Aadyathe Kadha poster

1972 · song 3

Hare Krishna Hare Krishna

Credits

Singer
P Susheela
Lyricist
Vayalar
Composer
MK Arjunan

Lyrics

ഹരേ കൃഷ്ണാ - ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാമരാമ ഹരേ ഹരേ രാമരാമരാമരാമ കൃഷ്ണഹരേ രാമരാമരാമരാമ കൃഷ്ണഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ പീലിത്തിരുമുടി കെട്ടിവെച്ചങ്ങനെ കോലക്കുഴലെടുത്തൂതിക്കൊണ്ടങ്ങനെ സ്വര്‍ണ്ണനാളങ്ങളാല്‍ തിരുനാമം ചൊല്ലുമീ സന്ധ്യാദീപത്തിന്നരികിലൂടങ്ങനെ വിളിക്കുമ്പോള്‍ - ഞാന്‍ വിളിക്കുമ്പോള്‍ വിളികേട്ടോടി വരൂ തൊഴുകൈക്കുടന്നയില്‍ ഞാന്‍ നീട്ടി നില്‍ക്കുമീ തുളസിക്കതിരുകള്‍ സ്വീകരിക്കൂ - സ്വീകരിക്കൂ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഗോപികമാരുടെ മുഖശ്രീ ചന്ദനം പൂമെയ്യിലടിമുടി പൂശിക്കൊണ്ടങ്ങനെ പല്ലവാധരങ്ങളാലഷ്ടപദി പാടുമീ വള്ളീക്കുടിലിന്നരികിലൂടങ്ങനെ കൊതിക്കുമ്പോള്‍ ഞാന്‍ കൊതിക്കുമ്പോള്‍ കനകത്തേരില്‍ വരൂ കരവല്ലികള്‍ കൊണ്ടു ഞാന്‍ ചാര്‍ത്തിക്കുമീ കമലപ്പൂമാലയണിഞ്ഞു നില്‍കൂ - അണിഞ്ഞു നില്‍ക്കൂ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ

Published by the catalogue editor. Rights remain with the original creators.