Aadyathe Kadha poster

1972 · song 1

Aaluvaappuzhakkakare

Credits

Singer
Latha Raju
Lyricist
Vayalar
Composer
MK Arjunan

Lyrics

ആലുവാപ്പുഴയ്ക്കക്കരെ ഒരു പൊന്നമ്പലം അവിടത്തെ കൃഷ്ണനു രത്നകിരീടം ആലുവാപ്പുഴയ്ക്കിക്കരെ കല്ലമ്പലം - ഒരു കല്ലമ്പലം അവിടത്തെ കൃഷ്ണനു പുഷ്പകിരീടം ആലുവാപ്പുഴയ്ക്കക്കരെ ഒരു പൊന്നമ്പലം അക്കരെ കണ്ണനു മാസത്തിൽ രണ്ടു നാൾ സ്വർഗ്ഗവാതിലേകാദശി ഇക്കരക്കണ്ണനു മാസത്തിൽ മുപ്പതും ദുഃഖവാതിലേകാദശി ദൈവങ്ങൾക്കിടയിലും ജന്മികൾ - ഇന്നു പാവങ്ങൾക്കിടയിലും ദൈവങ്ങൾ ആലുവാപ്പുഴയ്ക്കക്കരെ ഒരു പൊന്നമ്പലം അവിടത്തെ കൃഷ്ണനു രത്നകിരീടം ആലുവാപ്പുഴയ്ക്കക്കരെ ഒരു പൊന്നമ്പലം അക്കരെ കൃഷ്ണനോരായിരം ഗോപികൾ നൃത്തമാടാനുദ്യാനങ്ങൾ ഇക്കരെ കൃഷ്ണനു ചന്ദനം ചാർത്തുവാൻ എല്ലു പോലൊരെമ്പ്രാന്തിരി ദൈവങ്ങൾക്കിടയിലും ജന്മികൾ - ഇന്നു പാവങ്ങൾക്കിടയിലും ദൈവങ്ങൾ ആലുവാപ്പുഴയ്ക്കക്കരെ ഒരു പൊന്നമ്പലം അവിടത്തെ കൃഷ്ണനു രത്നകിരീടം ആലുവാപ്പുഴയ്ക്കിക്കരെ കല്ലമ്പലം - ഒരു കല്ലമ്പലം അവിടത്തെ കൃഷ്ണനു പുഷ്പകിരീടം ആലുവാപ്പുഴയ്ക്കക്കരെ ഒരു പൊന്നമ്പലം ഒരു പൊന്നമ്പലം - ഒരു പൊന്നമ്പലം

Published by the catalogue editor. Rights remain with the original creators.