Yogamullaval poster

1971 · song 4

Padarnnu Padarnnu

Credits

Singer
S Janaki M Balamuralikrishna
Lyricist
Sreekumaran Thampi
Composer
RK Sekhar

Lyrics

പടർന്നു പടർന്നു കയറീ പ്രേമം പവിഴക്കൊടി പോലെ മനസ്സിൻ ചില്ലയിൽ മന്ദാരച്ചില്ലയിൽ വസന്തം ചുംബനമുദ്രകളേകിയ മാണിക്യക്കൊടി പോലെ  പടർന്നു പടർന്നു കയറീ പ്രേമം പവിഴക്കൊടി പോലെ വിടർന്നു വിടർന്നു വിലസുകയായി വികാരപുഷ്പങ്ങൾ പറന്നു പുണർന്നു പ്രതീക്ഷ തന്നുടെ പരാഗശലഭങ്ങൾ - മോഹന പരാഗശലഭങ്ങൾ  വള൪ന്നു വള൪ന്നു മൂടി ഹൃദയം വാസര സ്വപ്നങ്ങൾ ഉണ൪ന്നു ചൊരിഞ്ഞു നില്പൂ പുലരി സിന്ദൂര കിരണങ്ങൾ - സുന്ദര  സിന്ദൂര കിരണങ്ങൾ  പടർന്നു പടർന്നു കയറീ പ്രേമം പവിഴക്കൊടി പോലെ നുകർന്നു നുകർന്നു നിർവൃതി നൽകിയ നൂതന മധുഗാനം കവർന്നു കവർന്നു നീയെൻ പ്രണയം പകർന്ന പുളകങ്ങൾ - പ്രണയം പകർന്ന പുളകങ്ങൾ  പടർന്നു പടർന്നു കയറീ പ്രേമം പവിഴക്കൊടി പോലെ മനസ്സിൻ ചില്ലയിൽ മന്ദാരച്ചില്ലയിൽ വസന്തം ചുംബനമുദ്രകളേകിയ മാണിക്യക്കൊടി പോലെ  പടർന്നു പടർന്നു കയറീ പ്രേമം പവിഴക്കൊടി പോലെ

Published by the catalogue editor. Rights remain with the original creators.