1971 · song 5

Velutha Vaavinekkaal

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

വെളുത്ത വാവിനേക്കാൾ വെളുത്തനിറം വിടർന്ന പൂവിനേക്കാൾ വിടർന്നമുഖം വെളഞ്ഞൂർക്കാവിലെ കിളിമകളേക്കാൾ കിലുങ്ങുന്ന മധുരസ്വരം - അവൾക്ക് കിലുങ്ങുന്ന മധുരസ്വരം (വെളുത്ത..) കുളിച്ച് കുറിയിട്ട് കൂന്തലുമഴിച്ചിട്ട് കുവലയമിഴിയവൾ വന്നൂ - എനിക്കൊരു തുളസി പൂങ്കുമ്പിൾ തന്നു (2) അവളുടെ മുഖശ്രീ കമലത്തിൽ കണ്ടൂ ഞാൻ അനുരാഗത്തിൻ സിന്ദൂരം അനുരാഗത്തിൻ സിന്ദൂരം(വെളുത്ത..) മനസ്സിൽ മുളയിട്ട മോഹമാം മലർമൊട്ട് മിഴികളിൽ വിരിഞ്ഞതു കണ്ടൂ - അവളെന്റെ യരികിൽ ദാഹിച്ചു നിന്നൂ (2) അവളുടെയലസമാം ലജ്ജയിൽ കണ്ടൂ ഞാൻ ഒരു മൗനത്തിൻ വാഗ്ദാനം ഒരു മൗനത്തിൻ വാഗ്ദാനം (വെളുത്ത..)

Published by the catalogue editor. Rights remain with the original creators.