1971 · song 3

Mohabhangangal

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

മോഹഭംഗങ്ങൾ എങ്ങും സ്നേഹഭംഗങ്ങൾ ഈ യുഗത്തിലെ മനുഷ്യനു ചുറ്റും ഇരുണ്ട പൊയ്മുഖങ്ങൾ ( മോഹഭംഗങ്ങൾ..) ഇതുവരെക്കാണാത്ത ദൈവം നൽകിയ്യ തിരുമുഖച്ഛായയുമായ് വെളിച്ചത്തിൽ നിന്നും ഇരുൾക്കെട്ടിലേയ്ക്ക് ഒരു വിട വാങ്ങലല്ലോ ജീവിതം ദുഷ്ടനെ പന പോലെ വളർത്തുന്നൂ വിധി- ദു:ഖിതനെ നാടു കടത്തുന്നൂ ( മോഹഭംഗങ്ങൾ..) വിധിയുടെ ഇടുങ്ങിയ വീഥിയിലൂടെ വില്പനത്തെരുവിലൂടെ ജനനത്തിൽ നിന്നും മരണത്തിലേയ്ക്കൊരു പദയാത്രയല്ലോ ജീവിതം തിന്മയെ തണ്ടിലേറ്റി നടത്തൂന്നു വിധി- നന്മയുടെ വീടു തകർക്കുന്നൂ ( മോഹഭംഗങ്ങൾ..)

Published by the catalogue editor. Rights remain with the original creators.