1971 · song 4

Maranadevanoru

From Vithukal

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
Pukazhenthi

Lyrics

മരണദേവനൊരു വരം കൊടുത്താൽ മരിച്ചവരൊരു ദിനം തിരിച്ചു വന്നാൽ കരഞ്ഞവർ ചിലർ പൊട്ടിച്ചിരിക്കും ചിരിച്ചവർ കണ്ണീരു പൊഴിയ്ക്കും (മരണദേവനൊരു..) അനുതാപ നാടകവേദിയിൽ നടക്കും അഭിനയം കണ്ടവർ പകയ്ക്കും അടുത്തവരകലും അകന്നവരടുക്കും അണിയും വേഷം ചിലരഴിയ്ക്കും മരണദേവനൊരു വരം കൊടുത്താൽ മരിച്ചവരൊരു ദിനം തിരിച്ചു വന്നാൽ അജ്ഞാതമാകിയ മരണപ്രപഞ്ചത്തിൻ അരമന രഹസ്യങ്ങൾ പറയും ഉയിരോ നിത്യം ഉടലോ നിത്യം അറിയാത്ത സത്യങ്ങളവർ ചൊല്ലും മരണദേവനൊരു വരം കൊടുത്താൽ മരിച്ചവരൊരു ദിനം തിരിച്ചു വന്നാൽ കരഞ്ഞവർ ചിലർ പൊട്ടിച്ചിരിക്കും ചിരിച്ചവർ കണ്ണീരു പൊഴിയ്ക്കും

Published by the catalogue editor. Rights remain with the original creators.