1971 · song 2

Gopuramukalil

From Vithukal

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
Pukazhenthi

Lyrics

ഗോപുരമുകളിൽ വാസന്ത ചന്ദ്രൻ ഗോരോചനക്കുറി വരച്ചൂ - സഖീ ഗോരോചനക്കുറി വരച്ചൂ (ഗോപുര..) അമ്പലമുറ്റത്തെ ആൽത്തറ വീണ്ടും അന്തിനിലാവിൽ കുളിച്ചൂ (2) (ഗോപുര..) പ്രദക്ഷിണ വഴിയിൽ വെച്ചെന്റെ ദേവൻ പ്രത്യക്ഷനായി സഖീ - അവൻ പ്രത്യക്ഷനായി സഖീ (പ്രദക്ഷിണ..) വരമൊന്നും തന്നില്ല ഉരിയാടാൻ വന്നില്ല പറയാതെയെന്തോ പറഞ്ഞൂ പറയാതെ എന്തോ പറഞ്ഞു  (ഗോപുര..) പൂവും പ്രസാദവും കൊടുത്തില്ല എടുത്തില്ല നൈവേദ്യം നൽകിയില്ലാ - പ്രേമ നൈവേദ്യം നൽകിയില്ലാ (പൂവും..) നിറയുമെൻ കണ്ണുകൾ ദേവവിഗ്രഹത്തിൽ നിറമാല മാത്രം ചാർത്തി നിറമാല മാത്രം ചാർത്തി (ഗോപുര..)

Published by the catalogue editor. Rights remain with the original creators.